‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രം തച്ചുടയ്ക്കൂ കൂട്ടരേ’; കേരള പദയാത്രയുടെ ഔദ്യോഗിക ഗാനത്തില്‍ വെെറലായി കെ സുരേന്ദ്രൻ

'ആദ്യമായിട്ടാണ് സംഘികൾ ഒരു സത്യം വിളിച്ചു പറയുന്നത് കേൾക്കുന്നത്'- എന്നതടക്കം നിരവധി കമ്മന്റുകളാണ് ‘പദയാത്രാഗാനം’ വാരികൂട്ടുന്നത്

0
367

‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രം തച്ചുടയ്ക്കൂ കൂട്ടരേ’; കേരള പദയാത്രയുടെ ഔദ്യോഗിക ഗാനത്തില്‍ വെെറലായി കെ സുരേന്ദ്രൻ

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പദയാത്രയിലെ ഔദ്യോഗിക ഗാനത്തില്‍ അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണം തച്ചുടക്കാന്‍ അണികളോട് ആവശ്യം.

‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്ക കൂട്ടരേ, താമരക്ക് കൊടി പിടിക്കൂ മക്കളേ’ എന്നിങ്ങനെയാണ് ഗാനത്തിലെ വരികള്‍.

‘അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്ക കൂട്ടരേ,” എന്ന ആഹ്വാനമുള്ള പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.പദയാത്ര തത്സമയം നല്‍കുന്ന ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവന്നത്.

ഏതായാലും ഈ വരികളാണ് ഇന്ന് സോഷ്യൽ മീഡയയിൽ വൈറലായത്. ‘ആദ്യമായിട്ടാണ് സംഘികൾ ഒരു സത്യം വിളിച്ചു പറയുന്നത് കേൾക്കുന്നത്’- എന്നതടക്കം നിരവധി കമ്മന്റുകളാണ് ‘പദയാത്രാഗാനം’ വാരികൂട്ടുന്നത്.