വന്യജീവി ആക്രമണം ; വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടിൽ

മന്ത്രിമാരായ കെ രാജൻ, എം.ബി രാജേഷ്, എ.കെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ എത്തുന്നത്.

0
119

തുടർച്ചയായി നടക്കുന്ന വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടിൽ എത്തിച്ചേരും. രാവിലെ 10 മണിക്ക് സുൽത്താൻബത്തേരി മുനിസിപ്പൽ ഹാളിൽ സർവകക്ഷി യോഗം ചേരും. മന്ത്രിമാരായ കെ രാജൻ, എം.ബി രാജേഷ്, എ.കെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ എത്തുന്നത്. ജില്ലയിലെ വനം റവന്യൂ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും മന്ത്രി സംഘം കൂടിക്കാഴ്ച നടത്തും. വന്യജീവി ആക്രമണത്തിനിരയായവരുടെ കുടുംബാംഗങ്ങളെ മന്ത്രിതല സംഘം സന്ദർശിച്ചേക്കും.

അതേസമയം, പുൽപ്പള്ളിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. വരും ദിവസങ്ങളിൽ അറസ്റ്റുകൾ ഉണ്ടാകും. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പൊലീസ് നടപടി. അറസ്റ്റുകൾക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും അക്രമ സംഭവങ്ങളോട് വിട്ടുവീഴ്ച വേണ്ട എന്നാണ് പൊലീസ് നിലപാട്.