“ഇനി മൂടിവെക്കേണ്ട കാര്യമൊന്നുമില്ല…ഞങ്ങള്‍ പിരിഞ്ഞു”, താന്‍ സിംഗിളാണ് ആരെങ്കിലുമുണ്ടോ കല്യാണം കഴിക്കാന്‍?; വിവാഹ മോചനത്തെക്കുറിച്ച് ജിഷിൻ

എന്തൊക്കെയാണെന്ന് ഒരുവിധപ്പെട്ട എല്ലാവര്‍ക്കും അറിയാം. ഞാന്‍ മുടിവെക്കേണ്ട കാര്യമൊന്നുമില്ല.

0
410

സീരിയൽ പ്രേക്ഷകർക്ക് നടൻ ജിഷിൻ മോഹനേയും ഭാര്യ വരദയേയും പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഓട്ടോ​ഗ്രാഫ് സീരിയൽ മുതൽ ജിഷിൻ പ്രേക്ഷകർക്ക് പ്രിയങ്കരാണ്. മറ്റുള്ള താര ദമ്പതികളെപ്പോലെ തന്നെ ഒരുമിച്ച് സീരിയൽ ചെയ്ത ശേഷം പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തവരാണ് ഇരുവരും.സീരിയലിൽ മാത്രമല്ല സിനിമയിലും തിളങ്ങിയിട്ടുള്ളയാളാണ് വരദ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും മറ്റും സമൂഹമാധ്യമങ്ങളിലും തരംഗമാവാറുണ്ടായിരുന്നു. ആരാധകർ സെലിബ്രേറ്റ് ചെയ്തിരുന്ന താരദമ്പതികളായിരുന്നു ഇരുവരും. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ഇരുവരും കുറച്ച് നാള്‍ മുമ്പ് പിരിയുകയായിരുന്നു. വരദ ഇപ്പോള്‍ മകനൊപ്പമാണ് താമസിക്കുന്നത്.

ഇപ്പോഴിതാ തങ്ങളുടെ വിവാഹമോചനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ജിഷിന്‍ മോഹന്‍. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജിഷിന്‍ മനസ് തുറന്നത്. എന്താണ് ജീവിതത്തില്‍ സംഭവിച്ചതെന്ന ചോദ്യത്തിനായിരുന്നു താരം മറുപടി നല്‍കിയത്. ഞങ്ങളുടെ ജീവിതത്തില്‍ എന്താണ് ഉണ്ടായതെന്ന് ചികഞ്ഞു നോക്കേണ്ട ആവശ്യം ബാക്കിയുള്ളവര്‍ക്കില്ലല്ലോ എന്ന് പറഞ്ഞാണ് ജിഷിൻ പറഞ്ഞ് തുടങ്ങിയത്. എന്തെങ്കിലും പോസ്റ്റ് ഇട്ടാല്‍ ഇത് മറ്റേയാള്‍ പറഞ്ഞതിനുള്ള മറുപടിയാണോ എന്നൊക്കെ ചികഞ്ഞു നോക്കാന്‍ വേണ്ടി ഇറങ്ങിത്തിരിഞ്ഞിട്ടുള്ളവർ ഉണ്ട്. അവര്‍ കണ്ടുപിടിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും ജിഷിൻ പറയുന്നു.

ഡിവോഴ്‌സ് ആയാലും ഇല്ലെങ്കിലും മറ്റുള്ളവർക്ക് എന്താണ്? ഇനിയിപ്പോള്‍ ഡിവോഴ്‌സ് ആയെന്ന് തന്നെ വെക്കുക. താന്‍ സിംഗിളാണ്, ഫ്രീയാണ്, ആരെങ്കിലുമുണ്ടോ കല്യാണം കഴിക്കാന്‍ എന്നും ജിഷിൻ ചോദിക്കുന്നു. എന്തിനാണ് ഇതൊക്കെ മറ്റുള്ളവർ ചോദിക്കുന്നത് എന്നായിരുന്നു ജിഷിന്റെ പ്രതികരണം. എന്തൊക്കെയാണെന്ന് ഒരുവിധപ്പെട്ട എല്ലാവര്‍ക്കും അറിയാം. ഞാന്‍ മുടിവെക്കേണ്ട കാര്യമൊന്നുമില്ല. ഞങ്ങള്‍ പിരിഞ്ഞു, ഞങ്ങള്‍ വിവാഹമോചിതരാണ്. അത്രയേയുള്ളൂ. ഇപ്പോൾ ക്ലാരിഫിക്കേഷന്‍ ലഭിച്ചല്ലോ എന്ന് ജിഷിന്‍ ചോദിക്കുന്നു.

പിന്നാലെ നടി ഐശ്വര്യയുമായുള്ള ഗോസിപ്പുകളോടും ജിഷിന്‍ പ്രതികരിക്കുന്നുണ്ട്. കൂടെ അഭിനയിക്കുന്ന നടിമാര്‍ക്കൊപ്പം ചിലപ്പോള്‍ റീലുകളൊക്കെ ചെയ്യും. റൊമാന്റിക് ആയിട്ടും ചെയ്‌തെന്നു വരാം. ഇവര്‍ തമ്മില്‍ എന്തോ ഉണ്ട് എന്ന് തോന്നുന്നത് അഭിനയത്തിന്റെ മികവു കൊണ്ടാണല്ലോ? എന്നാണ് ജിഷിന്‍ ചോദിക്കുന്നത്. അതേസമയം ഐശ്വര്യ തന്റെ അനിയത്തിക്കുട്ടിയാണെന്നും അവളുടെ ഭര്‍ത്താവുമായി താന്‍ നല്ല കൂട്ടാണെന്നും ജിഷിൻ പറയുന്നു.
ഒരിക്കല്‍ ഒരു സംവിധായകന്‍ വിളിച്ചിട്ട് കല്യാണമൊക്കെ കഴിഞ്ഞല്ലേ, കണ്‍ഗ്രാറ്റ്‌സ് എന്നു പറഞ്ഞതായും ജിഷിൻ പറയുന്നു. തന്റെ കല്യാണം കഴിഞ്ഞ വിവരം താൻ അറിഞ്ഞില്ലാ എന്നാണ് ജിഷിന്‍ പറയുന്നത്. എന്നാൽ ചില കമന്റുകള്‍ക്ക് മറുപടി പറയാന്‍ പോയിട്ടില്ലെന്നും താരം പറയുന്നു.

കമന്റിട്ടവര്‍ക്കും അറിയാം ഇത് സീരിയലാണ് അഭിനയമാണ് എന്നൊക്കെ. എന്നാലും ഒരു മനസുഖം. അത്രയേയുള്ളൂ. അവര്‍ക്ക് അറിയാം നമ്മള്‍ ഒരുമിച്ച് അഭിനയിക്കുന്നവര്‍ മാത്രമാണെന്ന്. എന്നാലും കമന്റിടുമ്പോള്‍ ഒരു സന്തോഷം കിട്ടും. അവര്‍ അങ്ങ് സന്തോഷിക്കട്ടെ. എന്തെങ്കിലും മറുപടി കൊടുത്താല്‍ കൊളുത്താന്‍ ഒരാളെ കിട്ടും. അങ്ങനെ കൊളുത്താതെ അവഗണിക്കുകയാണ് ചെയ്യേണ്ടത്. പറയാന്‍ എന്ത് എളുപ്പമാണെന്നും അനുഭവിക്കുന്നവര്‍ ബാക്കിയുള്ളവരാണെന്നും താരം പറയുന്നുണ്ട്. എന്നാൽ ഇത്രയും വര്‍ഷത്തെ തഴക്കും പഴക്കും ആയതിനാല്‍ ഗോസിപ്പുകള്‍ ഇതിലേ കേട്ട് അതിലേ വിടുമെന്നാണ് ജിഷിന്‍ പറയുന്നത്. എന്തായാലും പറയുന്നവർ അവിടെക്കിടന്ന് പറയട്ടെ ഇനിയും മുന്നോട്ട് ഇങ്ങനെയൊക്കെ തന്നെ പോകാനാണ് ജിഷിൻ തീരുമാനിച്ചിരിക്കുന്നത്.