പൊലീസിന്റെ തോക്കും തിരകളും നഷ്ടമായ സംഭവം ; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്, അന്വേഷണം 10 ഉദ്യോ​ഗസ്ഥർക്കെതിരെ

ഉദ്യോ​ഗസ്ഥ സംഘത്തിലുണ്ടായിരുന്ന ഒരു എസ് ഐ തോക്കും തിരയും പുറത്തേക്കെറിഞ്ഞുവെന്നായിരുന്നു ആരോപണം.

0
67

തിരുവനന്തപുരം: കേരള പൊലീസിന്റെ തോക്കും തിരകളും നഷ്ടമായ സംഭവത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു . ഡ്യൂട്ടിയിലുണ്ടായിരുന്ന കമാൻഡൻ്റ് ഉൾപ്പെടെ 10 പേർക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സേനയുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് ഡിജിപിയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു.

മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഡ്യൂട്ടിക്ക് പോയപ്പോഴാണ് പൊലീസ് ഉദ്യോ​ഗസ്ഥരുടെ പക്കൽ നിന്ന് തോക്കും തിരകളും നഷ്ടമായത്. ഉദ്യോ​ഗസ്ഥ സംഘത്തിലുണ്ടായിരുന്ന ഒരു എസ് ഐ തോക്കും തിരയും പുറത്തേക്കെറിഞ്ഞുവെന്നായിരുന്നു ആരോപണം. ഡ്യൂട്ടിക്കിടെ മദ്യപിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ കർശന നടപടി വേണമെന്നാണ് ‍ഡിജിപിയുടെ റിപ്പോർട്ടിലെ ശുപാർശ.