‘ഇന്ന് മുതൽ സൂര്യനെ നമസ്കരിച്ചിട്ട് തുടങ്ങാം’ ; സര്‍ക്കാര്‍ സ്​കൂളുകളില്‍ സൂര്യനമസ്​കാരം നിര്‍ബന്ധമാക്കി രാജസ്ഥാൻ സര്‍ക്കാര്‍

സൂര്യനെ തങ്ങള്‍ ദൈവമായി കാണുന്നില്ലെന്നും സൂര്യനമസ്​കാരം ചെയ്യുന്നത് തങ്ങളുടെ മതത്തില്‍ അനുവദനീയമല്ലെന്നും മുസ്‌ലിം സംഘടനകള്‍ വാദിക്കുന്നു.

0
255

ഇന്നുമുതൽ രാജസ്ഥാനിലെ സർക്കാർ സ്കൂളുകളിൽ സൂര്യ നമസ്‍കാരം നിർബന്ധം. ഉത്തരവ് പാലിച്ചില്ലെങ്കിൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ മുന്നറിയിപ്പ് . അതേസമയം, തീരുമാനം പുറത്തുവന്നതിന് പിന്നാലെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ശക്തമായിരിക്കുകയാണ്. മുസ്‌ലിം സംഘടനകളാണ് പ്രതിഷേധവുമായി രം​ഗത്ത് വന്നിരിക്കുന്നത്.

വിവാദ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി മുസ്ലിം സംഘടങ്ങൾ രാജസ്ഥാൻ കോടതിയെ സമീപിച്ചു. ഫെബ്രുവരി 15ലെ പരിപാടി അസാധുവാക്കണമെന്നും സ്‌കൂളുകളിൽ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കുന്നത് നിർത്തണമെന്നും ആവശ്യപ്പെട്ട് ജമിയത്ത് ഉലമ-ഇ-ഹിന്ദ് ഉൾപ്പെടെയുള്ള നിരവധി മുസ്‌ലിം സംഘടനകൾ രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

അതേസമയം, സര്‍ക്കാര്‍ ഉത്തരവ് ബഹിഷ്‌കരിക്കണമെന്നും ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് സംസ്ഥാന എക്​സിക്യൂട്ടീവ് ആഹ്വാനം ചെയ്​തു. സൂര്യനെ തങ്ങള്‍ ദൈവമായി കാണുന്നില്ലെന്നും സൂര്യനമസ്​കാരം ചെയ്യുന്നത് തങ്ങളുടെ മതത്തില്‍ അനുവദനീയമല്ലെന്നും മുസ്‌ലിം സംഘടനകള്‍ വാദിക്കുന്നു.