ഇലക്ടറൽ ബോണ്ട് കേസ് ; വിധി സ്വാ​ഗതം ചെയ്ത് മന്ത്രി എം ബി രാജേഷ്, നിയമപോരാട്ടം നടത്തിയത് സിപിഐഎം

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി കേരളം മാറും

0
153

ഇലക്ടറൽ ബോണ്ട് കേസിലെ വിധിയെ സ്വാഗതം ചെയ്ത് മന്ത്രി എം ബി രാജേഷ്. കേസിൽ നിയമപോരാട്ടം നടത്തിയത് സി പി ഐ എം ആണെന്നും നിലപാട് ശരിയെന്ന് തെളിഞ്ഞെന്നും എം ബി രാജേഷ് പറഞ്ഞു. അതേസമയം, തദ്ദേശദിനാഘോഷം 18, 19 തീയതികളിൽ കൊട്ടാക്കരയിൽ നടക്കുമെന്ന് മന്ത്രി പറഞ്ഞു. 19 ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനo ചെയ്യും. അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ 2025 നവംബർ 1 ന് പ്രഖ്യാപിക്കാനാകുമെന്നാണ് വിശ്വാസമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി കേരളം മാറും. തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് കൃത്യമായി നടപ്പാക്കുന്നതും കേരളത്തിലാണ് എന്നും മന്ത്രി വ്യക്തമാക്കി. മികച്ച തദ്ദേശ സ്ഥാപനത്തിന് ഉള്ള സ്വരാജ് ട്രോഫിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഒന്നാംസ്ഥാനം നേടി. കൊല്ലം ജില്ലാപഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. ബ്ലോക്ക് പഞ്ചായത്തിൽ നീലേശ്വരം,പെരുമ്പടപ്പ്,വൈക്കം എന്നിവ യഥാക്രമം നേടി ഗ്രാമ പഞ്ചായത്തിൽ വലിയപറമ്പ്,മുട്ടാർ,മരങ്ങാട്ടുപള്ളി എന്നീ ഗ്രാമ പഞ്ചായത്തും നേടി. മുനിസിപ്പാലിറ്റിയിൽ  ഗുരുവായൂർ,വടക്കാഞ്ചേരി,ആന്തൂർ എന്നിവയാണ് യഥാക്രമം എന്നും മന്ത്രി പറഞ്ഞു.