മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്, ഭാര്യ സഹോദരൻ അറസ്റ്റിൽ

ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം ഉണ്ടായ തർക്കത്തിൽ അജിയെ കമ്പി പാര കൊണ്ട് അടിച്ചും കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

0
235

പത്തനംതിട്ട: പത്തനംതിട്ട മൂഴിയാറിൽ മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കൊച്ചാണ്ടിയിൽ അജിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അജിയുടെ ഭാര്യ സഹോദരൻ മഹേഷിനെ (43) പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിന് ശേഷം മഹേഷ്‌ സ്ഥലം വിട്ടിരുന്നു. തുടർന്ന് മഹേഷിനെ ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

ഇന്നലെയാണ് കൊച്ചാണ്ടി സ്വദേശി അജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 50 വയസ്സുള്ള അജി ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസ് പയുന്നത്. തലയ്ക്ക് പിന്നിൽ ക്ഷതമേറ്റിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു.

തുടക്കം മുതലെ കൊലപാതകം എന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം നീങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടിൽ വന്നുപോയ മഹേഷുമായി അജി തർക്കമുണ്ടാകുകയും, അതിൽ പരിക്കേൽക്കുകയും ചെയ്തെന്ന നിഗമനമാണ് പ്രതിയിലേക്ക് നയിച്ചത്. ഈറ്റവെട്ടും കൂലിപ്പണിയുമാണ് അജിയുടെ തൊഴിൽ. ഭാര്യയും മക്കളും അടൂരിലാണ് താമസം.