ലോക്സഭ തെരഞ്ഞെടുപ്പ്; കോട്ടയത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയായി തോമസ് ചാഴിക്കാടൻ

ർച്ചയിൽ ഉയർന്ന ഒറ്റ പേര് ചാഴിക്കാടന്റെയാണെന്നും അദ്ദേഹത്തിന്റെ പ്രവർത്തനം മാതൃകാപരം ആണെന്നും ജോസ് കെ മാണി വ്യക്തമാക്കി

0
198

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കേരളാ കോൺഗ്രസ്. കോട്ടയത്ത് തോമസ് ചാഴികാടനായിരിക്കും എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയെന്ന് ജോസ് കെ മാണിയാണ് പ്രഖ്യാപിച്ചത്. പാർട്ടി നേതൃയോഗങ്ങൾക്ക് ശേഷമാണ് ജോസ് കെ മാണി ചാഴികാടന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. വികസന കാര്യങ്ങളിൽ ഒന്നാമനാണ് തോമസ് ചാഴികാടനെന്ന് ജോസ് കെ മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രഖ്യാപനം ഐക്യകണ്ഠേനയാണ്. ചർച്ചയിൽ ഉയർന്ന ഒറ്റ പേര് ചാഴിക്കാടന്റെയാണെന്നും അദ്ദേഹത്തിന്റെ പ്രവർത്തനം മാതൃകാപരം ആണെന്നും ജോസ് കെ മാണി വ്യക്തമാക്കി. 100 ശതമാനവും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അപ്പുറത്ത് ആരാണ് മത്സരിക്കുന്നത് എന്ന് നോക്കുന്നില്ല. സീറ്റ് വിട്ട് നൽകുന്നതിൽ സിപിഐഎമ്മിനും ബുദ്ധിമുട്ടുണ്ട്. അത് മനസിലാക്കുന്നു എന്നും ജോസ് കെ മാണി പറഞ്ഞു.