ശിവസേന ഉദ്ധവ് വിഭാഗം നേതാവിന്റെ മകനെ വെടിവെച്ചു കൊന്നു, ശേഷം അക്രമി ജീവനൊടുക്കി ; സംഭവം ഫെയ്സ്ബുക്ക് ലൈവിനിടെ

ഒരു പരിപാടിക്കായി അഭിഷേകിനെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് പരിപാടിക്കിടെ മൗറിസ് ഭായിയാണ് അഭിഷേകിനെ വെടിവച്ചു കൊന്നതെന്നാണ് റിപ്പോര്‍ട്ട്

0
259

ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവിന്റെ മകനെ വെടിവച്ച് കൊന്നശേഷം അക്രമി ജീവനൊടുക്കി. വിനോദ് ഗൊസാല്‍ക്കറുടെ മകന്‍ അഭിഷേകിന് വെടിയേറ്റ് മരിച്ചത്. ഫെയ്‌സ്ബുക്ക് ലൈവിനിടെയാണ് സംഭവം നടക്കുന്നത്. അഭിഷേകിനൊപ്പം ഫെയ്‌സ്ബുക്ക് ലൈവ് ചെയ്തിരുന്നയാളാണ് വെടിവച്ചത്. ഇതിന് ശേഷം ഇയാള്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു. വെടിയുതിർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ശിവസേന ഉദ്ധവ് വിഭാഗം മുന്‍ കൗണ്‍സിലറാണ് വിനോദ് ഗോസാല്‍ക്കര്‍. മൗറിസ് ഭായ് എന്നയാളുടെ ഓഫിസില്‍ വച്ചാണ് സംഭവമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അഭിഷേകും ഇയാളും തമ്മിലുള്ള പ്രശ്നങ്ങള്‍ അടുത്തിടെ പരിഹരിച്ചിരുന്നു. തുടര്‍ന്ന് ഒരു പരിപാടിക്കായി അഭിഷേകിനെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് പരിപാടിക്കിടെ മൗറിസ് ഭായിയാണ് അഭിഷേകിനെ വെടിവച്ചു കൊന്നതെന്നാണ് റിപ്പോര്‍ട്ട്. ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ ലൈവായി പോയിരുന്നു.