കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 12 പേർക്ക് പരുക്ക്, 2 പേരുടെ നില ഗുരുതരം

കണ്ടക്ടർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വേളാങ്കണ്ണിയിൽ നിന്നും ചങ്ങനാശ്ശേരിക്ക് പോയ സൂപ്പർ എക്സ്പ്രസ് ബസ്സാണ് അപകടത്തിൽപ്പെട്ടത്.

0
50

തൃശൂർ : കൊടകരയിൽ കെഎസ്ആർടിസി ബസ് കണ്ടെയ്നർ ലോറിക്ക് പിറകിൽ ഇടിച്ച് അപകടം. 12 പേർക്ക് പരുക്ക്. രണ്ടുപേരുടെ നില ഗുരുതരം. പരുക്കേറ്റവരെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടക്ടർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വേളാങ്കണ്ണിയിൽ നിന്നും ചങ്ങനാശ്ശേരിക്ക് പോയ സൂപ്പർ എക്സ്പ്രസ് ബസ്സാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം നടക്കുന്നത്. കൊടകര മേൽപ്പാലത്തിൽ വച്ചാണ് അപകടം നടന്നത്. ബസ് വേളാങ്കണ്ണിയിൽ നിന്നും ചങ്ങനാശേരിയിലേക്ക് വരികയായിരുന്നു. ബസിന് മുന്നിൽ പോയിരുന്ന നാഷണൽ പെർമിറ്റ് ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ ബസ് ലോറിയിലേക്ക് ഇടിച്ചു. ബസിന് പിന്നാലെയും ഉണ്ടായിരുന്ന ലോറി ബസിൻ പിറകിലും ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം ഏറെനേരം ഗതാഗതം തടസപ്പെട്ടു.