കണ്ണൂരിൽ പഴയങ്ങാടി പാലത്തിന് മുകളിൽ പാചകവാതക ടാങ്കർ മറിഞ്ഞു; ലോറി മറിഞ്ഞത് മൂന്ന് വാഹനങ്ങളിൽ ഇടിച്ച ശേഷം

മറ്റ് വാഹനങ്ങളെ മറികടന്ന് വന്ന ലോറി ടെംപോ ട്രാവലറിലാണ് ആദ്യം ഇടിച്ചത്. തുടർന്ന് 2 കാറുകളിലും ഇടിച്ചു.

0
144

കണ്ണൂർ: പഴയങ്ങാടി പാലത്തിൽ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കർ മറിഞ്ഞ് അപകടം. പുലർച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്. ബെം​ഗളൂരൂവിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്നു ടാങ്കർ ലോറി. വാഹനം അമിത വേഗതയിലായിരുന്നുവെന്നാണ് വിവരം. മൂന്നു വാഹനങ്ങളിൽ ഇടിച്ച ശേഷമാണ് ലോറി മറിഞ്ഞത്.

മറ്റ് വാഹനങ്ങളെ മറികടന്ന് വന്ന ലോറി ടെംപോ ട്രാവലറിലാണ് ആദ്യം ഇടിച്ചത്. തുടർന്ന് 2 കാറുകളിലും ഇടിച്ചു. ട്രാവലറിലുണ്ടായിരുന്ന എട്ടുപേർക്ക് നിസ്സാര പരുക്കറ്റു. മട്ടന്നൂരിൽ നിന്നുളള കാറിനെയാണ് പിന്നീട് ഇടിച്ചത്. അപകടത്തിൽ ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. നിലവിൽ വാതക ചോർച്ച ഇല്ലെന്നാണ് നിഗമനം. മുൻകരുതൽ നടപടിയായി ഇതുവഴിയുള്ള വാഹന ഗതാഗതം താൽക്കാലികമായി നിരോധിച്ചു. . വൻ ദുരന്തമാണ് ഒഴിവായത്.