ഫെബ്രുവരി ആദ്യ ദിവസം സ്വർണവില ഉയർന്നു ; പവന് കൂടിയത് 120 രൂപ

46520 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണി വില.

0
116

തിരുവനന്തപുരം: ഫെബ്രുവരി മാസം തുടങ്ങിയതോടു കൂടി സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. രണ്ട് ദിവസത്തിന് ശേഷം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. തിങ്കൾ ചൊവ്വ ദിവസങ്ങളിൽ വില ഉയർന്നിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർധിച്ചത്. ഇതോടെ 46520 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണി വില.

ഇന്ന് സ്വർണവില കൂടിയതോടുകൂടി ഈ ആഴ്ച ഇതുവരെ 560 രൂപയാണ് പവന് വർധിച്ചിരിക്കുന്നത്. ജനുവരി 20 മുതൽ സ്വർണവില കൂടിയും കുറഞ്ഞും ഒരേ രീതിയിൽ തുടരുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ ഉയർന്നു. വിപണി നിരക്ക് 5815 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നിട്ടുണ്ട്. വിപണി വില 4805 രൂപയാണ്.

അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.