20,000 കിലോമീറ്റർ റോഡ് ഏറ്റവും ഉയർന്ന നിലവാരത്തിൽ നിർമിക്കും: മുഹമ്മദ് റിയാസ്

അഞ്ച് വർഷം കൊണ്ട് പൊതുമരാമത്ത് വകുപ്പിന്റെ 50 ശതമാനം റോഡുകൾ ബി എം ആൻ്റ് ബി സി നിലവാരത്തിലുയർത്താനുള്ള തീരുമാനം രണ്ടര വർഷം കൊണ്ട് തന്നെ പൂർത്തിയാക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.

0
189

കോഴിക്കോട്: അഞ്ച് വർഷം കൊണ്ട് ഇരുപതിനായിരം കിലോമീറ്റർ റോഡുകൾ ബി എം ആൻ്റ് ബി സി നിലവാരത്തിൽ നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
വട്ടോളി-പാതിരിപ്പറ്റ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും, വട്ടോളി യുപി സ്കൂൾ കെട്ടിടോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അഞ്ച് വർഷം കൊണ്ട് പൊതുമരാമത്ത് വകുപ്പിന്റെ 50 ശതമാനം റോഡുകൾ ബി എം ആൻ്റ് ബി സി നിലവാരത്തിലുയർത്താനുള്ള തീരുമാനം രണ്ടര വർഷം കൊണ്ട് തന്നെ പൂർത്തിയാക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. കുറ്റ്യാടി മണ്ഡലത്തിൽ മാത്രം ബി എം ആൻ്റ് ബി സി നിലവാരത്തിൽ റോഡുകൾ നവീകരിച്ചതിനായി സാധാരണ നിർമ്മാണത്തേക്കാൾ പത്ത് കോടിയോളം രൂപ അധികമായി ചെലവ് വന്നതായും മന്ത്രി പറഞ്ഞു.

വട്ടോളിയിൽ നിന്നും ആരംഭിച്ച് പാതിരിപ്പറ്റ ടൗണിൽ അവസാനിക്കുന്ന റോഡിൽ 3. 250 കിലോ മീറ്റർ ഭാഗംനാല് കോടി രൂപ ചെലവഴിച്ച് ബി എം ആൻ്റ് ബി സി നിലവാരത്തിലാണ് നിർമ്മിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ കിഫ്ബി ഫണ്ടിൽ നിന്നും ഒരു കോടി രൂപ ഉപയോഗിച്ചാണ് ഉദ്ഘാടനം ചെയ്ത സ്കൂൾ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്.