ഗവര്‍ണര്‍ക്കെതിരെ കടുപ്പിക്കാൻ സർക്കാർ ; നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കം

ഗവർണറുടെ നിലമേൽ നാടക സംഭവങ്ങൾ വിവാദമായ സാഹചര്യത്തിലാണ് നന്ദിപ്രമേയ ചർച്ച.

0
222

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്ക് ഇന്ന് നിയമസഭയിൽ തുടക്കമാകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സർക്കാർ സഭയിൽ കടുത്ത വിമർശനങ്ങൾ ഉയർത്തും. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കായി നിയമസഭ ഇന്നു മുതൽ 3 ദിവസമാണ് സമ്മേളിക്കുക. ഇന്നു മുതൽ ബുധൻ വരെയാണു നന്ദി പ്രമേയത്തിന്മേലുള്ള ചർച്ച. ​രാവിലെ 9 മണിക്ക് ചോദ്യോത്തര വേളയോടെയായിരിക്കും സഭ ആരംഭിക്കുക. ശൂന്യവേളയിൽ അടിയന്തര പ്രമേയ നോട്ടീസിലൂടെ സഭ പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷ തീരുമാനം.

നയപ്രഖ്യാപനം വെട്ടിച്ചുരുക്കി സർക്കാരിനെ ഗവർണ്ണർ ഞെട്ടിച്ചായിരുന്നു സഭാ സമ്മേളനത്തിനറെ തുടക്കം. രണ്ടു മണിക്കൂറോളം നീണ്ടുനിൽക്കേണ്ട നയപ്രഖ്യാപന പ്രസം​ഗം ഒരു മിനുട്ടും 17 സെക്കൻഡിലും ഒതുക്കിയായിരുന്നു ഗവർണറുടെ നടപടി. ഗവർണർ-സർക്കാർ പോര് നടക്കുന്നതിനിടെയായിരുന്നു ​ഗവർണർ നയപ്രഖ്യാപന പ്രസം​ഗം വെട്ടിച്ചുരുക്കിയത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ ആദ്യ ഖണ്ഡികയും അവസാന ഖണ്ഡികയിൽ വായിച്ച ഗവർണറുടെ നടപടി ഭരണപക്ഷവും പ്രതിപക്ഷവും വിമർശിച്ചിരുന്നു. ഇക്കാര്യങ്ങളും ചർച്ചയിൽ അംഗങ്ങൾ ഉന്നയിക്കും.

ഗവർണറുടെ നിലമേൽ നാടക സംഭവങ്ങൾ വിവാദമായ സാഹചര്യത്തിലാണ് നന്ദിപ്രമേയ ചർച്ച. സർക്കാറിന്റെ നയം പറഞ്ഞ ഗവർണർക്ക് സഭയുടെ നന്ദിയാണ് പറയേണ്ടത്. നയപ്രഖ്യാപനം ഗവർണർ വെട്ടിച്ചുരുക്കിയിരുന്നു. ഒന്നര മിനുട്ടിലെ പ്രസംഗം വിവാദമായിരുന്നു. തുടർന്നാണ് ഗവർണറുടെ രണ്ട് മണിക്കൂർ നീണ്ട നിലമേൽ നാടക പ്രതിഷേധം. പ്രസംഗത്തിലെ സർക്കാർ നേട്ടങ്ങൾ ഭരണപക്ഷം ഊന്നിപ്പറയും. നന്ദിപ്രമേയ ചർച്ചയ്ക്കു ശേഷമുള്ള 2 ദിവസങ്ങൾ നിയമ നിർമാണത്തിനായാണ് നീക്കിവച്ചിട്ടുള്ളത്. ഫെബ്രുവരി അഞ്ചിന് ആണ് സംസ്ഥാന ബജറ്റ്.