`മാലിന്യം വീണ്ടും മാലിന്യക്കുഴിയിൽ´: നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ലാലുവിൻ്റെ മകൾ

നിതീഷ് കുമാർ രാജ് ഭവനിൽ എത്തി ഗവർണർക്ക് രാജി സമർപ്പിച്ചതിന് പിന്നാലെ മുൻ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിൻ്റെ മകൾ രോഹിണി ആചാര്യ നിതീഷ് കുമാറിനെ പരിഹസിച്ച് രംഗത്തെത്തി.

0
210

പാട്ന: ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാർ ഇന്ന് വൈകുന്നേരത്തോടെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു മുഖ്യമന്ത്രിയായി അധികാരമേറ്റു. നിതീഷ് കുമാർ രാജ് ഭവനിൽ എത്തി ഗവർണർക്ക് രാജി സമർപ്പിച്ചതിന് പിന്നാലെ മുൻ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിൻ്റെ മകൾ രോഹിണി ആചാര്യ നിതീഷ് കുമാറിനെ പരിഹസിച്ച് രംഗത്തെത്തി. മാലിന്യം വീണ്ടും മാലിന്യക്കുഴിയിൽ തന്നെ തിരിച്ചെത്തിയെന്നാണ് രോഹിണി പറഞ്ഞത്.

“ചവറുകൾ വീണ്ടും ചവറ്റുകുട്ടയിലേക്കുതന്നെ പോകുന്നു. കൂട്ടത്തിൽ ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങളും!”- സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ രോഹിണി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. അതേസമയം ഇന്ന് രാവിലെ നിതീഷ് കുമാർ രാജിവയ്ക്കുന്നതിന് മുമ്പ്, രോഹിണി “ഞങ്ങൾക്ക് ശ്വാസമുള്ളിടത്തോളം, വർഗീയ ശക്തികൾക്കെതിരായ പോരാട്ടം തുടരും…” എന്ന് എക്സിൽ ട്വീറ്റ് ചെയ്തിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് രതീഷ് കുമാർ ഇന്ത്യ മുന്നണിയുമായി പിരിയുവാനുള്ള തീരുമാനം കൈക്കൊണ്ടതെന്നാണ് സൂചനകൾ. ഇന്നത്തെ രാജിയെ തുടർന്ന് നിതീഷ് മുൻ സഖ്യം ഉപേക്ഷിച്ച് പുതിയ സഖ്യം രൂപീകരിക്കുമെന്ന് നിതീഷ് കുമാർ വ്യക്തമാക്കിയിരുന്നു.

അതേസമയം, രോഹിണിയുടെ മുൻ ട്വീറ്റിന് മണിക്കൂറുകൾക്ക് ശേഷം, “രോഹിണി ആചാര്യ ട്വീറ്റ് ചെയ്തത് ബിജെപി അനുഭാവികൾ ഉൾപ്പെടെയുള്ള മുഴുവൻ രാജ്യത്തിൻ്റെയും വികാരമാകാം എന്ന് ശിവസേന എംപി പ്രിയങ്ക ചതുർവേദി എക്‌സിൽ എഴുതി.