സ്വത്ത് തര്‍ക്കം തീര്‍ക്കാന്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു, ഒടുവിൽ സ്‌റ്റേഷന്‍ പരിസരത്ത് സ്ത്രീകളുടെ തമ്മിൽത്തല്ല് ; കേസെടുത്ത് പോലീസ്

പൊതുസ്ഥലത്ത് സംഘര്‍ഷം സൃഷ്ടിച്ചതിന് ഇരുവര്‍ക്കുമെതിരേ കേസെടുത്തതായി പൊലീസ് അധികൃതര്‍ പറഞ്ഞു.

0
103

കോഴിക്കോട്: കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കം തീര്‍ക്കാന്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചവർ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് തമ്മിൽത്തല്ലി. താമരശ്ശേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. പ്രശ്‌നം പരിഹരിക്കാന്‍ പൊലീസ് വിളിപ്പിച്ചതിനെ തുടര്‍ന്ന് ഇവിടെയെത്തിയതായിരുന്നു കുടുംബാം​ഗങ്ങൾ. തുടർന്ന് രണ്ട് സ്ത്രീകള്‍ തമ്മില്‍ പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് തമ്മിൽത്തല്ലുകയായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചക്ക് 12.15ഓടെയാണ് സംഭവം നടന്നത്. വയാനാട് സ്വദേശിനിയും വൈത്തിരി പനച്ചിക്കല്‍ ഹൗസില്‍ മൊയ്തീന്റെ ഭാര്യ കെ.സി. ഹാജറയും (50) അടിവാരം വേളാട്ടുകുഴി ഹൗസില്‍ അബൂബക്കറിന്റെ ഭാര്യ നസീറയും (36) തമ്മിലാണ് താമരശ്ശേരി പൊലീസ് സ്‌റ്റേഷന്‍ പരിസരത്തുവച്ച് കൈയ്യാങ്കളിയുണ്ടായത്. പൊതുസ്ഥലത്ത് സംഘര്‍ഷം സൃഷ്ടിച്ചതിന് ഇരുവര്‍ക്കുമെതിരേ കേസെടുത്തതായി പൊലീസ് അധികൃതര്‍ പറഞ്ഞു.