പിക്കപ്പും ബോർവെൽ ലോറിയും കൂട്ടിയിടിച്ച് അപകടം ; ഇരു വാഹനങ്ങളും പത്തടി താഴ്ചയിലേക്ക് വീണു, ഒരാൾ മരിച്ചു

ബോർവെൽ ലോറിയുമായി കൂട്ടിയിടിച്ച് പത്തടി താഴ്ചയിലേക്ക് വീണ പിക്കപ്പിന് മുകളിലേക്ക് ബോർവെൽ ലോറി വീഴുകയായിരുന്നു.

0
85

കാസർകോട്: കാസർകോട് കളക്കരയിൽ പിക്കപ്പും ബോർവെൽ ലോറിയും കൂട്ടിയിടിച്ച് അപകടം. ബോർവെൽ ലോറിയുമായി കൂട്ടിയിടിച്ച് പത്തടി താഴ്ചയിലേക്ക് വീണ പിക്കപ്പിന് മുകളിലേക്ക് ബോർവെൽ ലോറി വീഴുകയായിരുന്നു. അപകടത്തിൽ ഒരാൾ മരിച്ചു. പിക്കപ്പ് ഡ്രൈവർ കൊട്ടോടി കള്ളാർ സ്വദേശി ജിജോ ജോസഫ് (29) ആണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇന്ന് രാവിലെയാണ് അപകടം നടക്കുന്നക്. പിക്കപ്പും, ബോർവെൽ ലോറിയും കൂട്ടിയിടിച്ച് പത്തടി താഴ്ചയിലേക്ക് പിക്കപ്പ് വീണു. ഇതിനു പിന്നാലെ ബോർവെൽ ലോറിയും പിക്കപ്പിന് മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ വാഹനത്തിനടിയിൽ പെട്ടാണ് ജിജോ ജോസഫ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു

നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.