കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍നിന്നും ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു

കൃഷിയിടത്തില്‍ എത്തുന്ന വന്യമൃഗങ്ങളെ തുരത്തുന്നതിനു വേണ്ടിയാണ് വൈദ്യുതി വേലി സ്ഥാപിച്ചിരുന്നത്. ഇതില്‍ അറിയാതെ അബന്ധത്തില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.

0
115

വയനാട്: കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍നിന്നു ഷോക്കേറ്റ് ദമ്പതികൾ മരിച്ചു. പുല്‍പള്ളി കാപ്പിസെറ്റ് ചെത്തിമറ്റം പുത്തന്‍ പുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലാരയോടെയാണ് സംഭവം.

വീടിനോട് ചേർന്നുള്ള വൈദ്യുതി വേലിയിൽ നിന്നാണ് ഇവർക്ക് ഷോക്കേറ്റത്. കൃഷിയിടത്തില്‍ എത്തുന്ന വന്യമൃഗങ്ങളെ തുരത്തുന്നതിനു വേണ്ടിയാണ് വൈദ്യുതി വേലി സ്ഥാപിച്ചിരുന്നത്. ഇതില്‍ വൈദ്യുതി പ്രവാഹമുണ്ടെന്നറിയാതെ അബന്ധത്തില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.

ഷോക്കേറ്റ സരസുവിനെ രക്ഷപെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ശിവദാസിന് ഷോക്കേറ്റത്. ഇവരുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ച്‌ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.