മഹാരാജാസ് കോളേജ് സംഘർഷം; 21 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ സംഭവത്തിൽ 15 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കെ എസ്‍ യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകർക്കെതിരെയാണ് കേസെടുത്തത്. വധശ്രമം അടക്കം 9 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

0
102

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ സംഘർഷത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടി. 21 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. കെ എസ്‍ യു, ഫ്രറ്റേണിറ്റി എസ് എഫ് ഐ പ്രവർത്തകര്‍ക്കുമെതിരെയാണ്‌ കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 15 മുതൽ കോളേജിലുണ്ടായ സംഘർഷത്തിൽ ആകെ 8 കേസുകളാണ് സെൻട്രൽ പൊലീസ് എടുത്തിട്ടുള്ളത്.

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ സംഭവത്തിൽ 15 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കെ എസ്‍ യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകർക്കെതിരെയാണ് കേസെടുത്തത്. വധശ്രമം അടക്കം 9 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്ദുൾ മാലിക് ഒന്നാം പ്രതി. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ് ഐ ആറിലുള്ളത്.