റെയിൽ അറ്റകുറ്റപ്പണിക്കിടെ ട്രെയിൻ തട്ടി ; മൂന്ന് റെയിൽവേ ജീവനക്കാർക്ക് ദാരുണാന്ത്യം

അടിയന്തര സഹായമായി മരിച്ച മൂന്ന് പേരുടെയും കുടുംബാംഗങ്ങൾക്ക് 55,000 രൂപ വീതം അധികൃതർ നൽകിയിട്ടുണ്ട്.

0
261

മുംബൈ: റെയിൽ അറ്റകുറ്റപ്പണിക്കിടെ ട്രെയിൻ ഇടിച്ച് മൂന്ന് റെയിൽവേ ജീവനക്കാർ മരിച്ചു. മുംബൈയിലാണ് സംഭവം. ഭയന്തറിലെ ചീഫ് സിഗ്നലിംഗ് ഇൻസ്പെക്ടർ, വാസു മിത്ര, ഇലക്ട്രിക്കൽ സിഗ്നലിംഗ് മെയിന്റനർ സോമനാഥ് ഉത്തം ലംബുത്രെ, സഹായി സച്ചിൻ വാംഖഡെ എന്നിവരാണ് മരിച്ചത്. വസായിയിലെ സിഗ്നലിങ് ജോലിക്കിടെയാണ് ലോക്കൽ ട്രെയിൻ ഇടിച്ചത്.

തിങ്കളാഴ്ച രാത്രി 8.55ന് വസായ് റോവയ്‌ക്ക് ഇടയിലാണ് സംഭവം നടക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം തകരാറിലായ ചില സിഗ്നലിംഗ് പോയിന്റ് പരിഹരിക്കാൻ പോയതായിരുന്നു അവർ. സംഭവത്തെ തുടർന്ന് പശ്ചിമ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം, അടിയന്തര സഹായമായി മരിച്ച മൂന്ന് പേരുടെയും കുടുംബാംഗങ്ങൾക്ക് 55,000 രൂപ വീതം അധികൃതർ നൽകിയിട്ടുണ്ട്.