നാലം​ഗം കുടുംബം സഞ്ചരിച്ച ബൈക്കിനു പിന്നിൽ ടോറസ് ലോറി ഇടിച്ചു ; റോഡിലേക്ക് തെറിച്ചു വീണ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

അപകടത്തിന ശേഷം ലോറി ഡ്രൈവർ ഇറങ്ങിയോടി. തമിഴ്ന്നാട് മേൽപ്പുറം സ്വദേശി രാധാകൃഷ്ണനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലിസിനെ ഏൽപ്പിച്ചു.

0
128

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ നാലം​ഗം കുടുംബം സഞ്ചരിച്ച ബൈക്കിനു പിന്നിൽ ടോറസ് ലോറി ഇടിച്ച് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. രാവിലെ അപ്പൂപ്പനൊപ്പം ബൈക്കിൽ യാത്ര ചെയ്ത ആരിഷാണ് ടോറസ് വാഹനത്തിൻെറ അടിയിൽപ്പെട്ട് മരിച്ചത്. മറ്റുള്ളവർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. ഇവരോടൊപ്പം അമ്മ രേഷ്മ, ആറു വയസ്സുകാരൻ ആരോൺ, അനിയൻ ആരിഷ് എന്നിവരും ഉണ്ടായിരുന്നു. അപ്പൂപ്പൻ സ്റ്റീഫനാണ് ബൈക്ക് ഓടിച്ചത്. നെയ്യാറ്റിൻകര ഗ്രാമം ജംഗ്ഷന് സമീപം അമിത വേഗത്തിൽ വന്ന ടോറസ് ബൈക്കിൻെറ പിന്നിലിടിച്ച് തെറിപ്പിക്കുകയായിരുന്നു.

രാവിലെ ഒൻപതരയോടെയാണ് അപകടം നടന്നത്. തമിഴ്നട് രജിസ്ട്രേഷൻ ലോറിയാണ് അമതിവേഗത്തിലെത്തി ബൈക്കിന് പിന്നിലിടിച്ചത്. മൂന്നു വയസ്സുകാരൻ ഹാരിഷ് ടോറസിനടിയിൽപ്പെട്ട് തൽക്ഷണം മരിച്ചു. ലോറിയുടെ ടയർ കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. മൂത്തമകൻ ആരോണിനെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. തെറിച്ചുവീണ സഹോദരൻ ആരോണ്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സ്റ്റീഫനും രേഷ്മക്കും പരിക്കേറ്റു.

അപകടത്തിന ശേഷം ലോറി ഡ്രൈവർ ഇറങ്ങിയോടി. തമിഴ്ന്നാട് മേൽപ്പുറം സ്വദേശി രാധാകൃഷ്ണനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലിസിനെ ഏൽപ്പിച്ചു. പത്തനംതിട്ടയിലെ പൊലിസ് സ്റ്റേഷൻ സിവിൽ പൊലിസ് ഓഫീസർ ജിജിയാണ് ആരിഷിൻെറ അച്ഛൻ. നെയ്യാറ്റിൻകര പൊലിസ് അപകടമരണത്തിന് കേസെടുത്തു.