തുലാവർഷം പിൻവാങ്ങുന്നു, കേരളത്തിൽ ഇനി ചൂട് കനക്കും

അടുത്ത 5 ദിവസവും കേരളത്തിൽ കാര്യമായ മഴ ലഭിക്കില്ലെന്നാണ് ഏറ്റവും ഒടുവിലെ കാലാവസ്ഥ പ്രവചനം

0
166

തിരുവനന്തപുരം: തുലാവർഷം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കനക്കുന്നു. ജനുവരി പതിനഞ്ചോടെയാണ് കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങിയത്. ഇതിന് ശേഷമുള്ള ദിവസങ്ങളിൽ കേരളത്തിൽ കാര്യമായ തോതിൽ മഴ ലഭിച്ചിട്ടില്ല. അതിനിടെ ചൂടും കാര്യമായ തോതിൽ വർധിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനവും കേരളത്തിന് പ്രതിക്ഷയുടെ മഴ ചെയ്യുന്നതല്ലെന്നതാണ് യാഥാർത്ഥ്യം. അടുത്ത 5 ദിവസവും കേരളത്തിൽ കാര്യമായ മഴ ലഭിക്കില്ലെന്നാണ് ഏറ്റവും ഒടുവിലെ കാലാവസ്ഥ പ്രവചനം നൽകുന്ന സൂചന. ഈ ദിവസങ്ങളിൽ ഒറ്റ ജില്ലയിൽ പോലും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇന്ന് ആലപ്പുഴയിലും നാളെ എറണാകുളത്തും ആലപ്പുഴയിലും നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് ചൂണ്ടികാട്ടിയിട്ടുണ്ട്.

അതേസമയം കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശത്തിന് സാധ്യതയുണ്ട്. ഇന്നലെ രാത്രിയും കേരള തീരത്ത്‌ ഉയർന്ന തിരമാല ജാഗ്രത നിർദേശം ഉണ്ടായിരുന്നു.