കാട് മടുത്തോ?, പുലിക്കും, കടുവക്കും പിന്നാലെ കരടിയും ; വയനാട് മാനന്തവാടിയിൽ കരടിയുടെ സാന്നിധ്യം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കരടിക്കായി ഇന്നലെ രാത്രി മുതൽ വനംവകുപ്പ് തെരച്ചിൽ നടത്തുന്നുണ്ട്. ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

0
222

കൽപറ്റ: പുലിക്കും, കടുവക്കും പിന്നാലെ കാടിറങ്ങി കരടിയും. വയനാട് മാനന്തവാടിയിൽ വിവിധ ഇടങ്ങളിൽ കരടിയെ കണ്ടതായി നാട്ടുകാർ. വള്ളിയൂർക്കാവിനടുത്ത് ഞായറാഴ്ച പുലർച്ചെ 2 മണിയോടെയാണ് കരടി എത്തിയത്. ഇവിടെ ഇന്നലെ രാത്രിയും കരടിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു.

വള്ളിയൂർക്കാവ്, തോണിച്ചാൽ എന്നിവിടങ്ങളിൽ നിന്ന് കരടിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തോണിച്ചാലിൽ ഇന്ന് പുലർച്ചയാണ് കരടിയെ കണ്ടത്. കരടിക്കായി ഇന്നലെ രാത്രി മുതൽ വനംവകുപ്പ് തെരച്ചിൽ നടത്തുന്നുണ്ട്. ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.