ക്ലാസ് കഴിഞ്ഞ് മടങ്ങവേ കുളിക്കാൻ കുളത്തിൽ ഇറങ്ങി ; രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് സൽമാനും തുഷാറും ഉൾപ്പെട്ട വിദ്യാർത്ഥികൾ ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കാനിറങ്ങിയത്

0
182

ആലപ്പുഴ : കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പത്തിയൂർ ഇടശ്ശേരി കണ്ടത്തിൽ പറമ്പിൽ സൽമാൻ (16), പത്തിയൂർ, ഇടശ്ശേരി കല്ലുപുര വീട്ടിൽ തുഷാർ (15) എന്നിവരാണ് മരിച്ചത്. ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് സൽമാനും തുഷാറും ഉൾപ്പെട്ട വിദ്യാർത്ഥികൾ ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കാനിറങ്ങിയത്. ഇതിനിടയിൽ ഇരുവരും കുളത്തിൽ മുങ്ങപ്പോവുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കായംകുളത്ത് നിന്നും അഗ്നിരക്ഷാ സേന എത്തി ഇരുവരുടെയും മൃതദേഹം പുറത്തെടുത്തു.