താഴ്ച്ചയിൽ നിന്നും വീണ്ടും ഉയർച്ചയിലേക്ക് ; തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു

ഒരു പവന് 46,240 രൂപയാണ് വിപണി വില. ഗ്രാമിന് പത്തു രൂപ കൂടി 5780 രൂപയായി.

0
198

തുടർച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ ഒരു പവന് 46,240 രൂപയാണ് വിപണി വില. ഗ്രാമിന് പത്തു രൂപ കൂടി 5780 രൂപയായി.

മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് ഇന്നലെ സ്വർണവില ഉയർന്നത്. ഇന്നലെ 240 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഈ മാസം രണ്ടാം തിയതി രേഖപ്പെടുത്തിയ 47,000 ആണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില. 18ന് രേഖപ്പെടുത്തിയ 45,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന സ്വർണവില.

അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില വിപണി വില 77 രൂപയാണ്.