മലപ്പുറത്ത് യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ

യുവതിക്ക് രണ്ടു വയസ്സുള്ള കുട്ടി ഉൾപ്പെടെ നാലു മക്കളാണുള്ളത്. യുവതിയുടെ മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.

0
238

മലപ്പുറം: മഞ്ചേരിയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളില സ്വദേശി നിസാറിൻ്റെ ഭാര്യ തഹ്‌ദില (25) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇവിടെനിന്ന് പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.

സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് മഞ്ചേരി പോലീസ് കേസെടുത്തത്. യുവതിക്ക് രണ്ടു വയസ്സുള്ള കുട്ടി ഉൾപ്പെടെ നാലു മക്കളാണുള്ളത്. ഭർത്താവ് നിസാർ വിദേശത്താണ്. യുവതിയുടെ മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.

മഞ്ചേരി പോലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് വിവരം. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി ലഭിക്കുന്ന മൃതദേഹം ഇന്ന് രാത്രി ഭർത്താവിൻ്റെ വീടിനു സമീപമുള്ള പള്ളിയിൽ കബറടക്കുമെന്നും ബന്ധുക്കൾ പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)