ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു ; മൂന്ന് പേർക്ക് പരിക്കേറ്റു

പാപ്പാന്‍മാര്‍ ചേര്‍ന്ന് ആനയെ തളച്ചതിന് ശേഷം ചടങ്ങുകള്‍ പുനരാരംഭിച്ചു.

0
138

മലപ്പുറം: മലപ്പുറം ചങ്ങരംകുളം കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ആയയില്‍ ഗൗരി നന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്. തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർക്ക് പരിക്കേറ്റു.

ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് സംഭവം നടക്കുന്നത്. ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകള്‍ നടക്കുന്നതിനിടയിലായിരുന്നു ആന ഇടയുന്നത്. തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാപ്പാന്‍മാര്‍ ചേര്‍ന്ന് ആനയെ തളച്ചതിന് ശേഷം ചടങ്ങുകള്‍ പുനരാരംഭിച്ചു.