അദ്ധ്യാപിക മാനസികമായി പീഡിപ്പിച്ചിപ്പു, ആത്മഹത്യക്ക് ശ്രമിച്ച് വിദ്യാർത്ഥി; ഒടുവിൽ അദ്ധ്യാപികയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

പരീക്ഷയിൽ തോൽപിക്കുമെന്നും മറ്റും പറഞ്ഞാണ് അദ്ധ്യാപിക ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം ഉള്ളത്.

0
217

പത്തനംതിട്ട: തിരുവല്ലയിൽ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ അദ്ധ്യാപികയ്‌ക്കെതിരെ കേസെടുത്തു പോലീസ്. മലയാളം അദ്ധ്യാപിക മിലിന ജെയിംസിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അദ്ധ്യാപിക മാനസികമായി പീഡിപ്പിച്ചതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്ന വിദ്യാർത്ഥിയുടെ പരാതിയിലാണ് പോലീസ് നടപടി. വിദ്യാർത്ഥി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഇതിനു മുൻപും അദ്ധ്യാപികയ്‌ക്കെതിരെ സമാനമായ രീതിയിൽ നിരവധി വിദ്യാർത്ഥികൾ പരാതി ഉന്നയിച്ചിരുന്നു. പരീക്ഷയിൽ തോൽപിക്കുമെന്നും മറ്റും പറഞ്ഞാണ് അദ്ധ്യാപിക ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം ഉള്ളത്.

സംഭവത്തിന് പിന്നാലെ അദ്ധ്യാപികയ്‌ക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് എസ് എഫ് ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ തടഞ്ഞുവച്ചിരുന്നു. അദ്ധ്യാപികയ്‌ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് എസ് എഫ് ഐ പ്രതിഷേധം അവസാനിപ്പിച്ചത്.