വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഇനിയും അവസരം, ഈ രേഖകളുമായിവേണം എത്താൻ

18 വയസ് പൂർത്തിയായ ഏതൊരാൾക്കും കൈവശമുള്ള രേഖകൾ ഉപയോഗിച്ച് സ്വന്തമായോ അക്ഷയ സെൻ്ററുകൾ മുഖേനയോ പേര് ചേർക്കാവുന്നതാണ്.

0
215

തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ നിങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയം നീട്ടി. 18 വയസ് പൂർത്തിയായ ഏതൊരാൾക്കും കൈവശമുള്ള രേഖകൾ ഉപയോഗിച്ച് സ്വന്തമായോ അക്ഷയ സെൻ്ററുകൾ മുഖേനയോ പേര് ചേർക്കാവുന്നതാണ്. 2024 ജനുവരി 20 വരെയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം.

ഇതിനായി അപേക്ഷകൻ്റെ ഫോട്ടോ, ഫോൺനമ്പർ, വയസ് തെളിയിക്കുന്നതിനാവശ്യമായ രേഖ (ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൺസ്, പാസ്പോർട്ട്, എസ് എസ് എൽ സി സർട്ടിഫിക്കറ്റ്, ബർത്ത് സർട്ടിഫിക്കറ്റ്), മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖ (ആധാർകാർഡ്, പാസ്പോർട്ട്, ബാങ്ക് പാസ്സ് ബുക്ക്, വാടകക്കരാർ), വീട്ടിലേയോ അയൽവാസിയുടേയോ വോട്ടർ ഐഡിയുടെ പകർപ്പ് ഇത്രയും രേകകളാണ് ആവശ്യമായി വരുന്നത്. ആധാർ കാർഡിൽ ജനന തീയതി ഉണ്ടെങ്കിൽ മേൽവിലാസം, ജനന തീയതി എന്നിവ തെളിയിക്കാൻ ആധാർ കാർഡ് മാത്രം മതിയാകും.