തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില 46000ത്തിന് താഴേക്ക് എത്തി. 45,920 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില. കഴിഞ്ഞ ദിവസം 280 രൂപ കുറഞ്ഞിരുന്നു
കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. 600 രൂപയാണ് സ്വർണവിലയിൽ ഇടിവ് വന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5740 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4750 രൂപയാണ്.
വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. വിപണി വില 77 രൂപയാണ്. അതേസമയം, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില103 രൂപയാണ്.