എസ് എഫ് ഐ നേതാവിനെ കുത്തിക്കൊല്ലാൻ ശ്രമം, ആക്രമണത്തിന് പിന്നിൽ ഫ്രറ്റേണിറ്റിക്കാർ

ഫ്രറ്റേണിറ്റിയിലെ ചില വിദ്യാർത്ഥികളെ കോളജിൽ നിന്ന് സസ്പൻഡ് ചെയ്തിരുന്നു. ഇതിൻ്റെ പേരിൽ ഒരു അധ്യാപകനെ ഈ വിദ്യാർത്ഥികൾ മർദ്ദിക്കുകയും ചെയ്തു.

0
275

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ് എഫ് ഐ നേതാവിനെ കുത്തിക്കൊല്ലാൻ ശ്രമം. ആക്രമണത്തിന് പിന്നിൽ ഫ്രറ്റേണിറ്റിക്കാർ . നാസർ അബ്ദുൾ റഹ്മാൻ എന്ന വിദ്യാർത്ഥിക്കാണ് കുത്തേറ്റത്. ഇദ്ദേഹത്തെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാസറിന്റെ വയറിനാണ് കുത്തേറ്റിരിക്കുന്നത്. പരുക്ക് ഗുരുതരമാണെന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെയോടെയാണ് ആക്രമണം നടക്കുന്നത്.

ഫ്രറ്റേണിറ്റിയിലെ ചില വിദ്യാർത്ഥികളെ കോളജിൽ നിന്ന് സസ്പൻഡ് ചെയ്തിരുന്നു. ഇതിൻ്റെ പേരിൽ ഒരു അധ്യാപകനെ ഈ വിദ്യാർത്ഥികൾ മർദ്ദിക്കുകയും ചെയ്തു. ഇതും കോളജിനുള്ളിൽ വച്ചാണ് നടന്നത്. ഇതിനു പിന്നാലെയാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയ്ക്ക് നേരായ ആക്രമണം നടക്കുന്നത്.