കേരളത്തിലേയ്ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്സ്

വിദേശ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഇപ്പോൾ ടിക്കറ്റ് എടുത്തുവെക്കാൻ സാധിക്കും. അബുദാബിയില്‍ നിന്ന് കോഴിക്കോടേക്കും തിരുവനന്തപുരത്തേക്കും ഇത്തിഹാദ് സര്‍വീസ് കഴിഞ്ഞ മാസം ആണ് ആരംഭിച്ചത്.

0
206

ദുബായ്: പ്രവാസികൾക്ക് ഏറെ സന്തോഷമാകുന്ന ഒരു വാർത്തയാണ് ഇത്തിഹാദ് എയർവേയ്സ് പുറത്തുവിട്ടിരിക്കുന്നത്. ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചാണ് ഇത്തിഹാദ് രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് ആയിരിക്കും ഓഫർ ഉണ്ടായിരിക്കുക. പരിമിതകാലത്തേക്കാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ കേരളവും ഉൾക്കൊള്ളുന്നു. ഈ മാസം 13നും 18നും ഇടയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇത്തിഹാദിന്റെ ഈ ഓഫർ ലഭിക്കുക.

അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് ആണ് നിങ്ങളുടെ യാത്ര എങ്കിൽ ടിക്കറ്റ് നിങ്ങൾക്ക് 895 ദിർഹം നൽകിയാൽ മതിയാകും. ഇക്കണോമി ക്ലാസിന് ആയിരിക്കും ഈ നിരക്ക് നൽകേണ്ടി വരുക. ഈ മാസം 23നും ജൂണ്‍ 15നും ഇടയില്‍ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കും. ബാങ്കോക്ക്, ഒസാക്ക ക്വാലാലംപൂര്‍, എന്നിവയാണ് ടിക്കറ്റ് നിരക്കില്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ള മറ്റു രാജ്യങ്ങൾ. ഇവിടേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ടിക്കറ്റ് എടുത്തുവെക്കാം.

ബാവറിയ, ലിസ്ബന്‍, പോര്‍ച്ചുഗല്‍, ജര്‍മ്മനി , കോപന്‍ഹേഗന്‍,മ്യൂണിച് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഇത്തിഹാദ് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഇപ്പോൾ ടിക്കറ്റ് എടുത്തുവെക്കാൻ സാധിക്കും. അബുദാബിയില്‍ നിന്ന് കോഴിക്കോടേക്കും തിരുവനന്തപുരത്തേക്കും ഇത്തിഹാദ് സര്‍വീസ് കഴിഞ്ഞ മാസം ആണ് ആരംഭിച്ചത്.

കൊവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ ആയിരുന്നു ഇത്തിഹാദ് സർവീസ് നിർത്തി വെച്ചത്. അതാണ് പിന്നീട് തുടങ്ങിയത്. കോഴിക്കോടേക്കും തിരുവനന്തപുരത്തേക്കും രണ്ട് നോണ്‍ സ്റ്റോപ്പ് സര്‍വീസുകളാണ് ഇപ്പോൾ ഇത്തിഹാദ് നടത്തുന്നത്. ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള ഇത്തിഹാദ് സര്‍വീസുകളുടെ എണ്ണം 10 ആയി ഉയര്‍ന്നു.