സ്വർണവിലയിൽ വർധനവ് തുടരുന്നു, പവന് 120 രൂപ കൂടി

അതേസമയം വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 103 രൂപയാണ് വില.

0
138

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്ന് 46,520 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5,815 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4,810 രൂപയാണ്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തുന്നുണ്ട്. ഇതുവരെ 440 രൂപയുടെ വർധനവാണ് ഉണ്ടായത്.

അതേസമയം വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 103 രൂപയാണ് വില.

ജനുവരി മാസത്തെ വില:
ജനുവരി 1 – 46,840 രൂപ
ജനുവരി 2 – 46,800 രൂപ
ജനുവരി 3 – 46,800 രൂപ
ജനുവരി 4 – 46480 രൂപ
ജനുവരി 5 – 46,400 രൂപ

ജനുവരി 6 – 46,400 രൂപ
ജനുവരി 7 – 46,400 രൂപ
ജനുവരി 8 – 46240 രൂപ
ജനുവരി 9 – 46,160 രൂപ
ജനുവരി 10 – 46,160 രൂപ
ജനുവരി 11 – 46,080 രൂപ
ജനുവരി 12 – 46,160 രൂപ
ജനുവരി 13 – 46,400 രൂപ