ആദായ നികുതി ഫയലിംഗ്: ആധാർ ലിങ്ക് ചെയ്യുന്നത് എങ്ങനെയെന്നറിയാമോ? ശ്രദ്ധയോടെ കൈകാര്യം ചെയ്യുക

ആധാറുമായി നിങ്ങളുടെ പാൻ ലിങ്ക് ചെയ്യുമ്പോൾ നിങ്ങളുടെ ആദായനികുതി റിട്ടേൺ ചെയ്യുന്നത് എളുപ്പമായി മാറുന്നു. ആദായനികുതി നിയമങ്ങൾ അനുസരിച്ച് ആധാറും പാൻ ലിങ്ക് ചെയ്തില്ലെങ്കിൽ ഐടിആർ ഫയൽ ചെയ്യാൻ കഴിയില്ല.

0
106

ആധാർ ബന്ധിപ്പിക്കാത്ത ഒന്നും ഇന്ന് ഇന്ത്യൻ ജനയ്ക്കില്ല. രാജ്യത്തെ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നായി ആധാർ കാർഡ് മാറിക്കഴിഞ്ഞു. അതുപോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക രേഖകളിൽ ഒന്നാണ് പാൻ കാർഡ്. ആധാറുമായി നിങ്ങളുടെ പാൻ ലിങ്ക് ചെയ്യുമ്പോൾ നിങ്ങളുടെ ആദായനികുതി റിട്ടേൺ ചെയ്യുന്നത് എളുപ്പമായി മാറുന്നു. ആദായനികുതി നിയമങ്ങൾ അനുസരിച്ച് ആധാറും പാൻ ലിങ്ക് ചെയ്തില്ലെങ്കിൽ ഐടിആർ ഫയൽ ചെയ്യാൻ കഴിയില്ല.

എങ്ങനെ ആധാറും പാനും ലിങ്ക് ചെയ്യാം.

ഓൺലൈനായി ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്യുന്നതിനുള്ള വഴി.

ഘട്ടം 1. ഇ-ഫയലിംഗ് വെബ്‌സൈറ്റ് സന്ദർശിക്കുക:
ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക ഇ-ഫയലിംഗ് വെബ്‌സൈറ്റിലേക്ക് പോകുക (https://www.incometax.gov.in/iec/foportal)

2. നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക:
നിങ്ങളുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

3. ‘പ്രൊഫൈൽ ക്രമീകരണങ്ങൾ’ എന്ന ഓപ്‌ഷൻ ആക്‌സസ് ചെയ്യുക:
ഹോംപേജിൽ, ‘പ്രൊഫൈൽ ക്രമീകരണങ്ങൾ’ തിരഞ്ഞെടുക്കുക.

4. ‘ലിങ്ക് ആധാർ’ തിരഞ്ഞെടുക്കുക:
‘ലിങ്ക് ആധാർ’ എന്ന എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.

5. ആധാർ നമ്പർ നൽകുക:
നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകി ‘ലിങ്ക് നൗ’ ക്ലിക്ക് ചെയ്യുക.

6. പാൻ ഉപയോഗിച്ച് ആധാർ വിശദാംശങ്ങൾ പരിശോധിക്കുക:
നിങ്ങളുടെ ആധാറിലെ വിശദാംശങ്ങൾ പാൻ ഡാറ്റയുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുക.

7. സ്ഥിരീകരണ ഓപ്ഷൻ തിരഞ്ഞെടുക്കുക:
ഇതിൽ മൂന്ന് ഓപ്‌ഷനുകൾ ഉണ്ടാകും. മൂന്നാമത്തെ ഓപ്‌ഷനായ, ഒട്ടിപി സൃഷ്ടിക്കുന്നതിനുള്ള അനുമതി നൽകുക

8. മൊബൈലിൽ OTP സ്വീകരിക്കുക:
നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് OTP അയയ്ക്കും.

9. പരിശോധിച്ചുറപ്പിച്ച് പൂർത്തിയാക്കുക:
നിങ്ങളുടെ അപ്‌ലോഡ് ചെയ്ത റിട്ടേൺ ഇ-വെരിഫൈ ചെയ്യാൻ OTP ഉപയോഗിക്കുക.

നിങ്ങളുടെ ഐടിആറുമായി ആധാർ ലിങ്ക് ചെയ്‌ത ശേഷം, അക്‌നോളജ്‌മെന്റ് രസീത് ഡൗൺലോഡ് ചെയ്‌ത് ഭാവി ആവശ്യങ്ങൾക്കായി സുരക്ഷിതമാക്കുക.