സ്വർണപ്രേമികൾക്ക് വീണ്ടും നിരാശ ; സ്വർണവിലയിൽ വീണ്ടും വർധനവ്, ഇന്ന് പവന് കൂടിയത് 120 രൂപ

ഒരു പവൻ സ്വർണത്തിന്റെ വില 46,520 രൂപയായി. ​ഗ്രാമിന് 5815 രൂപയാണ്

0
201

സംസ്ഥാനത്ത് സ്വർണവില വർദ്ധന തുടരുന്നു. ​ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 46,520 രൂപയായി. ​ഗ്രാമിന് 5815 രൂപയാണ് ഇന്നത്തെ വിപണി വില. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് സ്വർണവില ഉയരാൻ തുടങ്ങിയത്. ഇതുവരെ 440 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.

ഈ മാസത്തെ ഉയർന്ന സ്വർണവില ജനുവരി രണ്ടിനാണ് രേഖപ്പെടുത്തിയത്. പവന് 47000 രൂപയായിരുന്നു അന്ന്. ജനുവരി 11നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 46,080 രൂപയായിരുന്നു. വിപണിയിൽ വിണ്ടും വില ഉയരുന്ന സൂചനയാണ് ലഭിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5,815 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4,810 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില103 രൂപയാണ്.

ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ജനുവരി 1 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46,840 രൂപ
ജനുവരി 2 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 47,000 രൂപ
ജനുവരി 3 – ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 46,800 രൂപ
ജനുവരി 4 – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 46,480 രൂപ
ജനുവരി 5 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 46,400 രൂപ
ജനുവരി 6 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46,400 രൂപ
ജനുവരി 7 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46,400 രൂപ
ജനുവരി 8 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു വിപണി വില 46,240 രൂപ
ജനുവരി 9 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു വിപണി വില 46,160 രൂപ
ജനുവരി 10 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46,160 രൂപ
ജനുവരി 11 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു വിപണി വില 46,080 രൂപ
ജനുവരി 12 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു.വിപണി വില 46,160 രൂപ
ജനുവരി 13 – ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയർന്നു.വിപണി വില 46,400 രൂപ
ജനുവരി 14 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.വിപണി വില 46,400 രൂപ
ജനുവരി 15 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയർന്നു.വിപണി വില 46,520 രൂപ