വിദ്യാർത്ഥിനിയുടെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം ആഭരണം കവർന്നു ; സത്യാവസ്ഥ തേടി പോലീസ്

വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം രണ്ട് കമ്മലുകാളാണ് അക്രമികൾ കവർന്നത്

0
174

കൊല്ലം: കൊട്ടാരക്കരയിൽ വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം അക്രമികള്‍ ആഭരണം കവർന്നതായി പരാതി. വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം രണ്ട് കമ്മലുകാളാണ് അക്രമികൾ കവർന്നത്. കൊട്ടാരക്കര ഗവ.ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനിയ്ക്ക് നേരെയാണ് ആക്രമം ഉണ്ടായത്.

ട്യൂഷന് പോകും വഴി ഓയൂർ കുരിശുംമൂട്ടിലാണ് സംഭവമുണ്ടായത്. ആളൊഴിഞ്ഞ വഴിയിൽ വച്ച് അക്രമികൾ വിദ്യാർത്ഥിക്ക് നേരെ എത്തി. തുടർന്ന് കുട്ടിയെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഇതിനു ശേഷമാണ് വിദ്യാർത്ഥിനിയുടെ കമ്മലുകളുമായി അക്രമികൾ കടന്നു കളഞ്ഞത് . അതേസമയം, പരാതിയുടെ നിജസ്ഥിതി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.