ഭര്‍ത്താവുമായി വഴക്ക്, ഒടുവിൽ ഡീസലൊഴിച്ച് സ്വയം തീ കൊളുത്തി ; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഭര്‍ത്താവ് ടോണിയുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് പ്രിന്‍സി ഡീസല്‍ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു

0
129

പത്തനംതിട്ട: ഭര്‍ത്താവുമായി വഴക്കിട്ടശേഷം ഡീസലൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. പെരിങ്ങനാട് തേക്കുംവിളയിൽ വീട്ടിൽ ടോണിയുടെ ഭാര്യ പ്രിൻസിയാണ് ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.

ഡിസംബര്‍ 30ന് രാത്രി 11.30ഓടെയാണ് സംഭവം നടക്കുന്നത്. ഭര്‍ത്താവ് ടോണിയുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് പ്രിന്‍സി ഡീസല്‍ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെയാണ് പ്രിൻസി മരിക്കുന്നത്. സംഭവത്തില്‍ അടൂര്‍ പൊലീസ് ഭര്‍തൃപീഡനത്തിന് ടോണിക്കെതിരെ കേസെടുത്തിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)