കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായം ; 30 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ

ഒമ്പത്‌ മാസത്തിനുള്ളിൽ 1380 കോടിയാണ്‌ കോർപറേഷന്‌ സർക്കാർ സഹായമായി ലഭിച്ചത്‌

0
224

കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാരിന്റെ സഹായം . 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഒമ്പത്‌ മാസത്തിനുള്ളിൽ 1380 കോടിയാണ്‌ കോർപറേഷന്‌ സർക്കാർ സഹായമായി ലഭിച്ചത്‌. കഴിഞ്ഞ മാസം 121 കോടി രൂപ നൽകിയിരുന്നു. ഇത് കൂടാതെയാണ് ഇപ്പോൾ തുക അനുവദിച്ചത്.

900 കോടിയാണ്‌ ഈ വർഷത്തെ ബജറ്റ്‌ വകയിരുത്തിയിട്ടുള്ളത്‌ . രണ്ടാം പിണറായി സർക്കാർ 5084 കോടി രൂപ കെഎസ്‌ആർടിസിക്കായി നീക്കിവച്ചു. ഒന്നാം പിണറായി സർക്കാർ 4936 കോടി നൽകി. രണ്ട്‌ എൽഡിഎഫ്‌ സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത്‌ 10,020 കോടി രൂപയാണ്‌.