സ്വർണവില താഴേക്ക് തന്നെ ; പവന് കുറഞ്ഞത് 80 രൂപ

ഒരാഴ്ചയായി സ്വർണവില കുറയുകയാണ്. ജനുവരി മൂന്ന് മുതൽ 740 രൂപയുടെ ഇടിവാണ് ഉണ്ടായത്.

0
86

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയുടെ ഇടിവ് തുടരുകയാണ്. ​ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ​ഗ്രാമിന് 5770 രൂപയാണ്, പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയാണ്. സ്വർണവിലയിൽ ഇനിയും ഇടിവ് തുടരും എന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.

ഒരാഴ്ചയായി സ്വർണവില കുറയുകയാണ്. ജനുവരി മൂന്ന് മുതൽ 740 രൂപയുടെ ഇടിവാണ് ഉണ്ടായത്. ജനുവരി രണ്ടിന് വില ഉയർന്നെങ്കിലും മൂന്നിന് 200 രൂപ കുറഞ്ഞ് വില 47000 ത്തിന് താഴേക്ക് എത്തിയിരുന്നു. പിന്നീട തുടർച്ചയായി സ്വർണവില ഇടിക്കുകയായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 470 രൂപയാണ്.

വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില103 രൂപയാണ്.