സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം ; സ്വർണ കപ്പിനായി പോരാട്ടം കനക്കുന്നു, വിശിഷ്ടാതിഥി മമ്മൂട്ടി

നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ് തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് വേദിയിൽ നടക്കുന്നത്.

0
241

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. സ്വർണ കപ്പിനായി പോരാട്ടം കനക്കുകയാണ്. പോയിൻറ് പട്ടികയിൽ കോഴിക്കോട് ജില്ലയാണ് മുന്നിൽ. കണ്ണൂരാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്. പാലക്കാടും ഒപ്പത്തിനൊപ്പമുണ്ട്. കണ്ണൂർ 871 പോയിന്റും , കോഴിക്കോട് 866, പാലക്കാട് 860 എന്നിങ്ങനെയാണ് നിലവിലെ പോയിന്റ് നില. നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ് തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് വേദിയിൽ നടക്കുന്നത്.

ഇന്ന് നടക്കുന്ന 10 മത്സരങ്ങളുടെയും പോയിന്റ് നില, ചാംപ്യൻ ജില്ലയെ തീരുമാനിക്കുന്നതിൽ നിർണായകമാകും. രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരങ്ങൾ ഉച്ചയോടെ അവസാനിക്കും. വൈകിട്ട് 4.30 ന് ആണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മമ്മൂട്ടിയാണ് മുഖ്യാതിഥി.