അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; ഒരു മരണം

25 പേരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്. അപകടത്തിൽ നിരവധിപേർക്ക് പരുക്കേറ്റിട്ടുണ്ട്.

0
78

മുണ്ടക്കയം : കോരുത്തോട് കോസടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിൽ ഡ്രൈവർ മരിച്ചു. മധുര സ്വദേശി രാമകൃഷ്ണനാണ് മരിച്ചത്. 25 പേരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്. അപകടത്തിൽ നിരവധിപേർക്ക് പരുക്കേറ്റിട്ടുണ്ട്.

തിങ്കളാഴ്ച പുലർച്ചെ 12:30 ന് കോസടി വളവിലായിരുന്നു അപകടം നടന്നത്. മധുരയിൽ നിന്നും വന്ന അയ്യപ്പഭക്തരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ശബരിമലയിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.