നടൻ ഉണ്ണി മുകുന്ദന് പിന്നാലെ ശ്രീനിവാസനും: അയോദ്ധ്യയിൽ പൂജിച്ച അക്ഷതം സ്വീകരിച്ച് താരങ്ങൾ

പൂജ അനുഷ്ഠാനങ്ങളിലും ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യമാണ് അക്ഷതം. പൂജാ കഴിഞ്ഞു തിരികെ കിട്ടുന്ന അക്ഷതം പൂജദ്രവ്യം പോലെ പ്രധാനപ്പെട്ടതാണ്. ഇതാണ് ശ്രീനിവാസനും ഇപ്പോൾ ഏറ്റുവാങ്ങുന്നത്.

0
1511

എറണാകുളം: അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് അയോദ്ധ്യയിൽ പൂജിച്ച അക്ഷതം സ്വീകരിച്ച് നടൻ ശ്രീനിവാസൻ. തൃപ്പൂണിത്തുറ തപസ്യ ഉപാദ്ധ്യക്ഷൻ കെ എസ് കെ മോഹൻ, തപസ്യ സെക്രട്ടറിയും നടനായ ഷിബു തിലകൻ എന്നിവരാണ് നടന് അക്ഷതം കൈമാറിയത്. നേരത്തെ നടൻ ഉണ്ണി മുകുന്ദൻ, ബാലതാരം ദേവനന്ദ, നടി ശിവദ, സംവിധായകൻ വിനയൻ തുടങ്ങിയ സിനിമ മേഖലയിലെ നിരവധിപ്പേര്‍ക്ക് അക്ഷതം കൈമാറിയിരുന്നു അതിന്‍റെ ഭാഗമാണ് നടന്‍ ശ്രീനിവാസനും അക്ഷതം കൈമറിയത്.

പൂജ അനുഷ്ഠാനങ്ങളിലും ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യമാണ് അക്ഷതം. പൂജാ കഴിഞ്ഞു തിരികെ കിട്ടുന്ന അക്ഷതം പൂജദ്രവ്യം പോലെ പ്രധാനപ്പെട്ടതാണ്. അതേ സമയം അയോദ്ധ്യ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠ ചടങ്ങിലേക്ക് പ്രമുഖ നടന്മാരെയും ചലച്ചിത്ര പ്രവര്‍ത്തകരെയും ക്ഷണിച്ചിട്ടുണ്ട്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ നടൻ രജനികാന്ത് പങ്കെടുക്കുമെന്നാണ് വിവരം. ബി ജെ പി നേതാവ് അര്‍ജുനമൂര്‍ത്തി രജനികാന്തിന്റെ വസതിയിൽ എത്തിയാണ് സൂപ്പര്‍താരത്തെ ചടങ്ങിലേക്ക് ക്ഷണിച്ചത്.

ജനുവരി 22-നാണ് അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുകൾ നടക്കുക. ഇന്നത്തെ സംഭവം എന്റെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നു. നമ്മുടെ പ്രിയ നേതാവ് രജനികാന്തിനെയും കുടുംബത്തെയും അദ്ദേഹത്തിന്റെ വസതിയിലെത്തി അയോധ്യ കുംഭാഭിഷേകത്തിനായി ക്ഷണിച്ചു,’ എന്നാണ് ബിജെപി നേതാവ് അര്‍ജുനമൂര്‍ത്തി രജനികാന്തിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് കുറിച്ചത്.

ആയോധ്യയിലേക്ക് നിരവധി സിനിമാ തരങ്ങൾക്ക് ക്ഷണമുണ്ടെന്നാണ് വിവരം. അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, പ്രമുഖ സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി, നിര്‍മ്മാതാവ് മഹാവീര്‍ ജെയിന്‍, ചിരഞ്ജീവി, മോഹന്‍ലാല്‍, ധനുഷ്, റിഷബ് ഷെട്ടി തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്.