തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം ; സ്കൂൾ വിദ്യാർത്ഥിനിക്ക് പരിക്ക്

ഇന്നലെ വൈകുന്നേരം സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി പെൺകുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു

0
180

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. സ്കൂൾ വിട്ട് വീട്ടിലേക്ക് വന്ന പെൺകുട്ടിയെ തെരുവുനായ ആക്രമിച്ചു. കുട്ടിയുടെ മുഖത്താണ് കടിയേറ്റത്. ആറ്റിങ്ങൽ ആലംകോട് ആണ് സംഭവം.

ഇന്നലെ വൈകുന്നേരം സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി പെൺകുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി പെൺകുട്ടിയെ രക്ഷപെടുത്തി. തുടർന്ന് കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.