വേറിട്ട അനുഭവമായി കലന്തൻകുട്ടി കുഞ്ഞാലി മീറ്റപ്പ് സംഗമം

സുക്രി മുഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മുൻ മന്ത്രി സി ടി അഹമ്മദാലി ഉദ്ഘാടനം ചെയ്തു.

0
233

മൊഗ്രാൽ: പുതു വർഷത്തലേന്ന്‌ കാസർകോട് ജില്ലയിലെ പ്രമുഖ കുടുംബമായ കലന്തൻകുട്ടി കുഞ്ഞാലി കുടുംബ സംഗമം വേറിട്ട കാഴ്ചയായി. രാവിലെ 11മണി മുതൽ രാത്രി 12 മണി വരെ നാടൻ കലാ മത്സരം, ഗാനമേള, ഫാമിലി ക്വിസ്, കസേര കളി, കമ്പവലി, ബലൂൺ പൊട്ടിക്കൽ, ഡാൻസ്, ഒപ്പന തുടങ്ങിയ മത്സരങ്ങൾ നടന്നു. സുക്രി മുഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മുൻ മന്ത്രി സി ടി അഹമ്മദാലി ഉദ്ഘാടനം ചെയ്തു. ടി എം എ കരീം മുഖ്യ പ്രഭാഷണം നടത്തി. ഡോ. അഫാ കരീം പരിപാടിയിൽ അവതാരികയായി.

പരിപാടിയിൽ കാരണവർ സുക്രി മുഹമ്മദ്‌ നെ സി ടി അഹമ്മദ്‌ അലി ആദരിച്ചു. ആസിയമ്മ, ബീഫാത്തിമ എന്നിവർക്ക് മരണാനന്തര ബഹുമതി നൽകി. അമൽ ഫാത്തിമ ഖുർആൻ പാരായണവും, വി പി അബ്ദുല്ല ഫൈസി പ്രാർത്ഥനയും ഉൽബോധന പ്രസംഗവും നടത്തി. സം​ഗമത്തോടനുബന്ധിച്ച് അവ്വമ്മ തവക്കൽ ഉമ്മാലിമ്മ എന്നി വരെയും ആദരിച്ചു. പരിപാടിയിൽ അഷറഫ് തവക്കൽ അധ്യക്ഷനായി. ബി എ മുഹമ്മദ് കുഞ്ഞി സ്വാ​ഗതവും, ആബിദ് തവക്കൽ നന്ദിയും പറഞ്ഞു. വി പി അബ്ദുൽ ഖാദർ, കാസർകോട് സി ഐ വിനോദ് കുമാർ, ഖാദർ പാണലം, സലാം ആലുവ, അഷ്‌റഫ്‌ മാങ്ങാട്, സാജിദ് പാലക്കുന്ന്‌, ബഷീർ ലാലി യത്, ഒ എം സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു