സംഘർഷം ഒഴിയാതെ മണിപ്പൂർ ; തിങ്കളാഴ്ചയുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു, സംഘർഷ മേഖലയിൽ കർഫ്യൂ

സംഘർഷം കണക്കിലെടുത്ത് മുഖ്യമന്ത്രി ബീരേൻ സിങ് അടിയന്തര മന്ത്രിതല യോഗം വിളിച്ചു.

0
245

ഇംഫാല്‍: മണിപ്പൂരിൽ വീണ്ടും സംഘർഷം. തിങ്കളാഴ്ച തൗബാൽ ജില്ലയിൽ ഉണ്ടായ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരുക്കേറ്റു. ഇവരെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിവെപ്പ് നടത്തതിന് പിന്നാലെ സംഘര്‍ഷ മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഥൗബൽ, ഇംഫാൽ ഈസ്റ്റ്, കാക്ചിങ്, ബിഷ്ണുപൂർ ജില്ലകളിലാണ് സംഘർഷ സാഹചര്യത്തിൽ കർഫ്യൂ വീണ്ടും ഏർപ്പെടുത്തിയത്.

നാലു വാഹനങ്ങളിലായി പൊലീസ് വേഷത്തിൽ എത്തിയ സംഘം വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. വെടിവെപ്പിന് പിന്നാലെ പ്രദേശവാസികൾ അക്രമികളുടെ വാഹനങ്ങൾ തീയിട്ടു. സംഘർഷം കണക്കിലെടുത്ത് മേഖലയിൽ കൂടുതൽ സേനകളെ വിന്യസിച്ചു. സംഘർഷം കണക്കിലെടുത്ത് മുഖ്യമന്ത്രി ബീരേൻ സിങ് അടിയന്തര മന്ത്രിതല യോഗം വിളിച്ചു. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി എൻ ബീരേൻ സിങ് ആവശ്യപ്പെട്ടു. ആളുകൾ വീടിന് പുറത്തിറങ്ങരുതെന്ന് കർശന മുന്നറിയിപ്പുണ്ട്.