നവകേരള സദസ്സ് നാളെയും മറ്റന്നാളും എറണാകുളത്ത് ; വൻസുരക്ഷാ ക്രമീകരണങ്ങൾ

തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട്, തൃക്കാക്കര മണ്ഡലങ്ങളിലാണ് നവകേരള സദസ്‌ നടക്കാനുള്ളത്.

0
249

കൊച്ചി: കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ നാലുമണ്ഡങ്ങളിലെ നവകേരളസദസ് നാളെയും മറ്റന്നാളുമായി നടക്കും. തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട്, തൃക്കാക്കര മണ്ഡലങ്ങളിലാണ് നവകേരള സദസ്‌ നടക്കാനുള്ളത്. പുതുതായി ചുമതലയേറ്റ മന്ത്രിമാരും നവകേരള സദസ്സിനൊപ്പം ഉണ്ടാകും.

മുഖ്യമന്ത്രിക്കുള്ള ബോംബ് ഭീഷണിയുടെ സാഹചര്യത്തിൽ കൊച്ചിയിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നാളെ വൈകിട്ട് 3ന് തൃക്കാക്കരയിലും വൈകിട്ട് 5ന് പിറവത്തുമാണ് ആദ്യദിനം. ചൊവ്വാഴ്ച തൃപ്പൂണിത്തുറയിലും കുന്നത്തുനാടും എത്തുന്നതോടെ 140 മണ്ഡലങ്ങളും പൂർത്തിയാകും.