മണിപ്പൂരിൽ ഭൂചലനം: 4.6 തീവ്രത രേഖപ്പെടുത്തി, പ്രദേശത്ത് ഭൂചലനം പതിവാകുന്നു

ഇന്ത്യയുടെ ഭൂകമ്പ മേഖല ഭൂപടമനുസരിച്ച് ഉയർന്ന അപകടസാധ്യതയുള്ള ഭൂകമ്പ മേഖലയിലാണ് മണിപ്പൂർ സ്ഥിതി ചെയ്യുന്നത്.

0
86

ഇംഫാൽ: മണിപ്പൂരിലെ ഉഖ്രുലിന് സമീപം, 208 കിലോമീറ്റർ അകലെ മ്യാൻമറിനോട് ചേർന്ന് ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രതയാണ് രേഖപ്പെടുത്തിയതെന്നും നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. രാത്രി 10 മണിയോടെ 120 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. ഇതേ ദിവസം മ്യാൻമറിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഭൂചലനമാണിത്. നേരത്തെ ഉച്ചയ്ക്ക് 1:47ന് അസമിലെ ദിബ്രുഗഢിൽ നിന്ന് 226 കിലോമീറ്റർ അകലെ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇന്ത്യയുടെ ഭൂകമ്പ മേഖല ഭൂപടമനുസരിച്ച് ഉയർന്ന അപകടസാധ്യതയുള്ള ഭൂകമ്പ മേഖലയിലാണ് (സോൺ 5) മണിപ്പൂർ സ്ഥിതി ചെയ്യുന്നത്. ഏറ്റവും തീവ്രമായ ഭൂകമ്പങ്ങൾ ഉണ്ടാകുന്ന മേഖലയാണ് സോൺ 5, അതേസമയം ഏറ്റവും കുറഞ്ഞ ഭൂചലനങ്ങൾ അനുഭവപ്പെടുന്ന മേഖലയെ സോൺ 2 ലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഭൂമിശാസ്ത്രപരമായ ഘടന സ്ഥാനവും കാരണം ഈ പ്രദേശത്ത് ഇടയ്ക്കിടെയുള്ള ഭൂചലനങ്ങൾ പതിവാണ്. സെപ്റ്റംബറിൽ ഉഖ്രുലിൽ നിന്ന് 60 കിലോമീറ്റർ അകലെ 5.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.