നവജാത ശിശുവിന്റെ മൃതദേഹം കിണറ്റിനുള്ളിൽ ; അമ്മയെ ചോദ്യം ചെയ്ത് പൊലീസ്

പുലര്‍ച്ചെയോടെയാണ് കുഞ്ഞിനെ കാണാതാകുന്നത്. തുടർന്ന് കുഞ്ഞിന്റെ പിതാവ് സജി പോത്തന്‍കോട് പൊലീസില്‍ വിവരമറിയിച്ചു.

0
247

തിരുവനന്തപുരം : നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത – സജി ദമ്പതികളുടെ മകൻ ശ്രീദേവിനെ ആണ് വീടിന് പുറകിലെ കിണറ്റില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. 36 ദിവസം മാത്രമാണ് കുഞ്ഞിന് പ്രായമുണ്ടായിരുന്നത്.

പുലര്‍ച്ചെയോടെയാണ് കുഞ്ഞിനെ കാണാതാകുന്നത്. തുടർന്ന് കുഞ്ഞിന്റെ പിതാവ് സജി പോത്തന്‍കോട് പൊലീസില്‍ വിവരമറിയിച്ചു. പിന്നീട് പോലീസ് നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ മൃതദേഹം കിണറ്റിനുള്ളില്‍ നിന്നും കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പോത്തൻകോട് പൊലീസ് ചോദ്യം ചെയ്യുകയാണ്.