ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ; ഭർത്താവ് അറസ്റ്റിൽ

കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

0
301

പെരുമ്പാവൂരിൽ ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചെമ്പറക്കി നാല് സെന്റ് കോളനിയിൽ അനു (27) ആണ് മരിച്ചത്. പ്രതിയായ ഭർത്താവ് രജീഷിനെ ( 30 ) ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് പിടികൂടി. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

5 വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അനുവിന്റെ വീട്ടിൽ വെച്ചായിരുന്നു കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെടാൻ ശ്രമിക്കവേയാണ് ആർപിഎഫിന്റെ പിടിയിലായത്.