ക്രിസ്മസ് ആഘോഷത്തിനിടെ മാനവീയം വീഥിയിൽ സംഘർഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി, പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്

ഴിഞ്ഞ ദിവസമാണ് ഈ നിയന്ത്രണങ്ങളെടുത്ത് മാറ്റി പുലർച്ചെ അഞ്ച് മണിവരെ നൈറ്റ് ലൈഫിനായി മാനവീയം വീഥി വീണ്ടും തുറന്നത്. എന്നാൽ ദിവസങ്ങൾക്ക് ശേഷം വീണ്ടും ഇവിടെ സംഘർഷം ഉണ്ടാവുകയായിരുന്നു.

0
120

തിരുവനന്തപുരം : ക്രിസ്മസ് ആഘോഷത്തിനിടെ മാനവീയം വീഥിയിൽ സംഘർഷം. ക്രിസ്തുമസ് ആഘോഷിക്കാൻ എത്തിയ യുവാക്കളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പൊലീസിന് നേരെ യുവാക്കൾ ആക്രമണം നടത്തി.സംഘർഷത്തിൽ എഎസ്ഐ അടക്കമുള്ള പൊലീസുകാർക്ക് പരിക്കേറ്റു. അക്രമത്തിലുൾപ്പെട്ട നാല് പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.

ആഘോഷ രാവുകളിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന ഒരു സ്ഥലമാണ് മാനവീയം വീഥി. ഇതിനുമുൻപും നിരവധി തവണ ഇവിടെ സംഘർഷം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് അധികൃതർ ഇവിടെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മൈക്ക് ഉപയോഗം പത്ത് മണിയാക്കുകയും റോഡിന് രണ്ടുവശത്തും ബാരിക്കേഡ് വെച്ച് നിയന്ത്രിക്കുകയും ചെയ്തിരുന്നു. പതിനൊന്നിന് ശേഷം എല്ലാവരെയും ഒഴിപ്പിക്കാനും തീരുമാനിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസമാണ് ഈ നിയന്ത്രണങ്ങളെടുത്ത് മാറ്റി പുലർച്ചെ അഞ്ച് മണിവരെ നൈറ്റ് ലൈഫിനായി മാനവീയം വീഥി വീണ്ടും തുറന്നത്. എന്നാൽ ദിവസങ്ങൾക്ക് ശേഷം വീണ്ടും ഇവിടെ സംഘർഷം ഉണ്ടാവുകയായിരുന്നു.